അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു


നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കൂടുതല്‍ ചെയ്യലുകള്‍ക്കായി ഇയാളെ ഇനിയും വിളിപ്പിക്കുമെന്നാണ് വിവരം.രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണി ഇന്ന് രാവിലെ 10.45ഓടെ ആലുവ പോലീസ് ക്ലബില്‍ എത്തുകയായിരുന്നു. അതേസമയം പോലീസ് ക്ലബിന്റെ മുന്നില്‍ നാടകീ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്.


അപ്പുണ്ണി രാവിലെ ഹാജരാകുമെന്ന് അറിഞ്ഞ് വന്‍ മാധ്യമപടയാണ് പോലീസ് ക്ലബിന് മുന്നില്‍ തമ്പടിച്ചിരുന്നത്. രാവിലെ പതിനൊന്നോടെ അപ്പുണ്ണി ഹാജരാകുമെന്ന് പോലീസ് വൃത്തങ്ങളും അറിയിച്ചിരുന്നു.


എന്നാല്‍ അപ്പുണ്ണിയുടെ രൂപവുമായി സാദൃശ്യമുള്ള ഒരാള്‍ പോലീസ് ക്ലബിന്റെ പ്രധാന കവാടത്തില്‍ കാറില്‍ വന്നിറങ്ങി. മാധ്യമപ്രവര്‍ത്തകര്‍ ഇയാളോടെ അപ്പുണ്ണിയാണോ എന്ന് ചോദിച്ചു. അതെ, എന്ന് മറുപടിയും ലഭിച്ചു.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഒന്നും പറയാനില്ലെന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.

ഈ സമയം തന്നെ യഥാര്‍ഥ അപ്പുണ്ണി മറ്റൊരു കാറില്‍ പോലീസ് ക്ലബിന് മുന്നിലിറങ്ങുകയായിരുന്നു.



Sharing is Caring