നടി ആക്രമിക്കപ്പെട്ട കേസ്: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തു


നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെ അന്വേഷണസംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബില്‍ വച്ചാണ് മൊഴിയെടുത്തത്.


ദിലീപുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച ചില മൊഴികളില്‍ വ്യക്തതവരുത്താനായിട്ടാണ് വിളിച്ചുവരുത്തിയതെന്നാണ് സൂചന. ദിലീപും ശ്രീകുമാര്‍ മേനോനെതിരെ ചില വിവരങ്ങള്‍ പൊലിസിനോട് പറഞ്ഞിരുന്നു.


ദിലീപും മഞ്ജുവാര്യരും പിരഞ്ഞ ശേഷം ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു മഞ്ജുവാര്യര്‍ രണ്ടാം വരവില്‍ ക്യാമറയ്ക്കു മുന്നിലെത്തിയത്.

ഇന്ന് രാവിലെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെയും പൊലിസ് സംഘം വിളിച്ചു വരുത്തിയത്.



Sharing is Caring