അന്യന്റെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഇഷ്ടപ്പെടുന്ന ആളാണ് മോദി: രാഹുല്‍ ഗാന്ധി


മന്‍മോഹന്‍ സിങിനെതിരേ നരേന്ദ്ര മോദി ഉന്നയിച്ച ‘റെയിന്‍ കോട്ട്’ പരാമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടിയുമായി രാഹുല്‍ ഗാന്ധി. മറ്റുള്ളവരുടെ കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കി ആനന്ദം കണ്ടെത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി. ജാതകം നോക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പരിപാടിയെന്നും അദ്ദേഹം തുറന്നടിച്ചു. ലക്‌നൗവില്‍ അഖിലേഷ് യാദവുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അഴിമതിയുടെ ചെറിയ അംശം പോലും മന്‍മോഹന്‍ സിങ്ങില്‍ കാണിച്ചു തരാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ മോദി മാപ്പു പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നും സഭയില്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.


റെയിന്‍ കോട്ട് ധരിച്ച് ബാത്ത്‌റൂമില്‍ കുളിക്കുന്ന കല മന്‍മോഹന്‍ സിങിനു മാത്രമേ അറിയൂവെന്നാണ് ബുധനാഴ്ച മോദി രാജ്യസഭയില്‍ പറഞ്ഞത്. കഴിഞ്ഞ 35 വര്‍ഷമായി രാജ്യത്തെ സാമ്പത്തിക നടപടികളില്‍ മന്‍മോഹന്‍ സിങ് നേരിട്ട് നേതൃത്വം നല്‍കിവരികയാണ്. അദ്ദേഹത്തിനു ചുറ്റും നിരവധി അഴിമതികളുണ്ടെന്നും മോദി പറഞ്ഞിരുന്നു.



Sharing is Caring