അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം വിലയുള്ള മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍


പയ്യന്നൂര്‍:പയ്യന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷത്തോളം രൂപ വിലയുള്ള മയക്കുമരുന്നുകളുമായി യുവാവിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാടായി വെങ്ങരയിലെ മുക്രിക്കാടന്‍ മാവിന്‍കീഴില്‍ അഫ്‌സലിനെ (26)യാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.


ഇയാളില്‍ നിന്നും 105 ഗ്രാം ചരസ്, 19 എല്‍ എസ് ഡി സ്റ്റാമ്ബ് എന്നിവ പിടികൂടി. വ്യാഴാഴ്ച രാവിലെ രഹസ്യവിവരം ലഭിച്ചെത്തിയ എക്‌സൈസ് സംഘം അഫ്‌സലിന്റെ ബാഗ് പരിശോധിക്കുകയും ബാഗില്‍ തുണിസഞ്ചിക്കുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു. ഗോവയില്‍ നിന്നും പഴയങ്ങാടി മുട്ടത്തേക്ക് കൊണ്ടുവരികയായിരുന്നു മയക്കുമരുന്നെന്ന് പയ്യന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ പ്രസാദ് കെ വാര്‍ത്തയോട് പറഞ്ഞു.


വിദേശത്ത് ജോലി ചെയ്തിരുന്ന അഫ്‌സല്‍ സമീപകാലത്താണ് നാട്ടിലെത്തിയത്. മലപ്പുറം കേന്ദ്രീകരിച്ചുള്ള വന്‍ മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയാണ് അഫ്‌സലെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി ബാബു രാജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി. സന്തോഷ്, ശശി വേണിച്ചേരി തുടങ്ങിയവരും മയക്കുമരുന്ന് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.



Sharing is Caring