കീഴാറ്റൂരിലെ സിപിഎം അക്രമം ഫാസിസമാണെന്ന് ചെന്നിത്തല


കീഴാറ്റൂര്‍: കണ്ണൂരിലെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കുന്നതിനായി നൂറുമേനി കൊയ്യുന്ന നെല്‍വയല്‍ മണ്ണിട്ട് നികത്തുകയാണ്, ഇതിനെതിരെ പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയും സമര പന്തലിന് തീയിടുകയും ചെയ്ത സിപിഎം നടപടി ഫാസിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


സമരം ചെയ്യുന്നവരെ കായികമായി നേരിടുന്ന സര്‍ക്കാര്‍ ശൈലിയില്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു. നന്ദിഗ്രാമില്‍ ബുദ്ധദേവ് ഭട്ടാചാര്യ ചെയ്ത അതെ നടപടിയാണ് ഇന്ന് പിണറായി വിജയന്‍ ഇവിടെ ചെയ്തിരിക്കുന്നത്. ഈ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമര പന്തല്‍ കത്തിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.


കഴിഞ്ഞ ദിവസമാണ് കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഐഎമ്മുകാര്‍ തീയിട്ട് നശിപിച്ചത്. വ​യ​ല്‍ നി​ക​ത്തി ദേ​ശീ​യ പാ​ത നി​ര്‍മ്മി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തിരെ സ​മ​രം ചെ​യ്യു​ന്ന വ​യ​ല്‍​ക്കി​ളി പ്ര​വ​ര്‍​ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് സിപിഐഎമ്മുകാര്‍ സമരക്കാരുടെ പന്തലിന് തീയിട്ടത്. പൊലീസ് നോക്കിനില്‍ക്കെയാണ് സമരപ്പന്തലിന് തീയിട്ടത്.



Sharing is Caring