അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് സമാപനമായി. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം ലഭിച്ചത്. പ്രേക്ഷകരുടെ പുരസ്കാരവും ഫിപ്രസി നെറ്റ്പാക്ക് പുരസ്കാരവും അടക്കം ഒറ്റാലിന് നാല് പുരസ്കാരങ്ങള്‍ ലഭിച്ചു. ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്കാരം ഇറാനിയന്‍ സംവിധായകന് ഡാരിയുഷ് മെഹ്രൂജിയ്ക്ക് സമ്മാനിച്ചു. ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍ ഒരുക്കിയ ജൂന്‍ റോബെല്സ് ലാനയ്ക്കാണ് മികച്ച സംവിധായകനുള്ള രജതചകോരം. നവാഗതക സംവിധായകനുള്ള പുരസ്കാരം. ബംഗ്ലാദേശ് ചലച്ചിത്രം ജലാല്‍സ് സ്റ്റോറിയുടെ സംവിധായനായ അബു ഷാഹിദ് എമോന് ലഭിച്ചു. മികച്ച മലയാള ചിത്രമായി സനല്കുമര് ശശിധരന്റെ ഒഴിവുദിവസത്തെ കളി തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റാലിലെ പ്രകടനത്തിന് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കുമരകം വാസുദേവനും അശന്ത് കെ ഷായ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം ഇസ്രയേല്‍ ചിത്രം യോനയ്ക്ക് ലഭിച്ചു.













