അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി “അപ്പുവിന്റെ സത്യാന്വേഷണം”


യുഎഇയിലെ സാന്‍ ഡീഗോ ഇന്റര്‍നാഷണല്‍ കുട്ടികളുടെ ചലച്ചിത്രമേളയില്‍ മിന്നി മലയാള ചിത്രം അപ്പുവിന്റെ സത്യാന്വേഷണം. സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എവി അനൂപും, മുകേഷ് മേത്തയും ചേര്‍ന്നാണ്. മാസ്റ്റര്‍ റിഥുനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ചിത്രത്തിലെ അഭിനയത്തിന് മാസ്റ്റര്‍ റിഥുന്‍ സ്വന്തമാക്കിയിരുന്നു. മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ ഊന്നിയുള്ള കഥ പറയുന്ന ചിത്രത്തില്‍ പ്രൊഡ്യൂസര്‍ എ.വി.അനൂപും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.




Sharing is Caring