കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിര്‍മിച്ചവര്‍ക്കെതിരേയും നിര്‍മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരേയും നടപടി വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമത്തിന് ആരും എതിരല്ലെന്നും നിയമലംഘനത്തിന് കൂട്ടുനിന്നവര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലാറ്റുകള്‍ ഒഴിയേണ്ടി വന്നാല്‍ ഉടമകള്‍ക്ക് നഷ്ടപരിഹാനം നല്‍കണം. പുനരധിവാസത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസ് തുടങ്ങി നിരവധി നേതാക്കള്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. മരടിലെ ഫ്ലാറ്റ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.














