അനില്‍ അക്കരെ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്നു നിയമസഭാ എത്തിക്‌സ് കമ്മിറ്റി


തൃശൂര്‍: തൃശൂര്‍ അടാട്ട് കാര്‍ഷക കോഓപ്പറേറ്റീവ് ബാങ്കിലെ വനിതാ ജീവനക്കാരെക്കുറിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെ നടത്തിയ പരാമര്‍ശം ഉചിതമായില്ലെന്നു നിയമസഭാ എത്തിക്‌സ് കമ്മിറ്റി. ജീവനക്കാരന്റെ പരാതിയിലെ ഭാഗം മാത്രം ഉന്നയിച്ച്‌ എംഎല്‍എ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്ന് എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കി.


മാപ്പു പറയാന്‍ തയാറാണെന്ന് എംഎല്‍എ അറിയിച്ചതിനാല്‍ തുടര്‍ നടപടികളിലേക്കു കടക്കുന്നില്ലെന്നും എത്തിക്‌സ് കമ്മിറ്റി അറിയിച്ചു.




Sharing is Caring