നേപ്പാളിലെ ‘സീതാരാമ വിവാഹ’ത്തില്‍ പങ്കെടുത്ത് യോഗി ആദിത്യനാഥ്


കഠ്മണ്ഡു: നേപ്പാളിലെ ജനക്പുരില്‍ വിവാഹ പഞ്ചമി ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ‘സീതാരാമ വിവാഹ’ത്തില്‍ പങ്കെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവിടത്തെ ജാനകീ ക്ഷേത്രം സന്ദര്‍ശിച്ച്‌ യോഗി പ്രാര്‍ഥന നടത്തുകയും ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു സമീപം നടക്കുന്ന സ്വയംവര ചടങ്ങിലും തുടര്‍ന്നുള്ള വിവാഹ ആഘോഷത്തിലും യോഗി ആദിത്യനാഥ് പങ്കെടുത്തു. സീതയുടെ ജന്മദേശമെന്നു കരുതുന്ന ജനക്പുരില്‍ 1910ല്‍ പണികഴിപ്പിച്ച ജാനകീദേവീ ക്ഷേത്രം ഏറെ പ്രശസ്തമാണ്. ഇക്കഴിഞ്ഞ മേയില്‍ ഇവിടെ സന്ദര്‍ശനം നടത്തിയ നരേന്ദ്രമോദി അയോധ്യയെയും ജനക്പുരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തിരുന്നു.




Sharing is Caring