ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നവര്‍ ഒരുപക്ഷേ നടിമാരായിരിക്കാം. വസ്ത്രത്തിന്റെ വലിപ്പം കുറച്ച് കുറഞ്ഞാല്‍ മതി അപ്പോള്‍ തുടങ്ങും സോഷ്യല്‍ മീഡിയയിലൂടെയുള്ള ഉപദേശങ്ങളും ആക്രമണങ്ങളും.ഭീഷണികളും ഉണ്ടാകാറുണ്ട്.
അടുത്തിടെ നടി അനശ്വര രാജനെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. താരത്തിന്റെ വസ്ത്രത്തിന്റെ വലിപ്പം കുറഞ്ഞതായിരുന്നു പലരുടെയും പ്രശ്നം. നസ്രിയ, ഹരീഷ് പേരടി ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. മുന്‍നിര താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
അന്ന് അനശ്വരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന ക്യാമ്ബയിനില്‍ നടി എസ്തര് അനിലും പങ്കാളിയായിരുന്നു. ഇപ്പോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ അടിയില്‍ അശ്ളീല കമന്റുകളും ഭീഷണികളും ഉയരുകയാണ്. മാതാപിതാക്കളെ പോലും ചീത്ത വിളിക്കുന്നവരുമുണ്ട്.
FLASHNEWS