കേരളത്തില്‍ ജോലി ചെയ്യാനെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷയില്ല എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി കേരളാമുഖ്യമന്ത്രി പിണറായി വിജയന്.
ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നതെന്നും സമൂഹ മാധ്യമങ്ങള്‍ വഴി നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.













