അധ്യാപികമാരെ അസഭ്യം പറഞ്ഞ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു


അധ്യാപികമാരെ അധിക്ഷേപിച്ച ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജിലെ അധ്യാപികമാര്‍ കോളെജിനുള്ളില്‍ അനാശാസ്യവും അഭാസവും നടത്തുകയാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് പറഞ്ഞിരുന്നു.അധ്യാപകര്‍ക്ക് നേരെ ഭീഷണിയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തത്‌.




Sharing is Caring