അതിർത്തിയിൽ പ്രകോപനമൊന്നുമില്ലാതെ വെടിവയ്പ് നടത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഗ്രാമങ്ങൾ ലക്ഷ്യമാക്കിയുള്ള ഷെല്ലാക്രമണവും വെടിവയ്പും പാക്കിസഥാൻ നിർത്തണമെന്ന്ബിഎസ്എഫ് ശക്തമായ താക്കീത് നൽകി. ബിഎസ്എഫ്–പാക്ക് റേഞ്ചേഴ്സ് ഫ്ലാഗ് മീറ്റിങ്ങിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
പ്രകോപനമൊന്നുമില്ലാതെ പാക്ക് റേഞ്ചേഴ്സിന്റെ ഭാഗത്തു നിന്നുമുണ്ടായ ആക്രമണത്തിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെതിരെ ബിഎസ്എഫ് ശക്തമായ രീതിയിൽ പ്രതിഷേധം അറിയിച്ചതായി മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.














