അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണത്തില്‍ ബി.എസ്.എഫ് ജവാന് വീരമൃത്യു. ജവാന്റെ മൃതദേഹം ഭീകരര്‍ വികൃതമാക്കി. നിയന്ത്രണരേഖയില്‍ മാച്ചില്‍ മേഖലയിലാണ് സംഭവം.
ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് സൈനികന് കൊല്ലപ്പെട്ടത്. ഒരു ഭീകരനും കൊല്ലപ്പെട്ടിട്ടുണ്ട്. വെടിവയ്പിനു ശേഷം ഭീകരര്‍ പാക് അധീന കശ്മിരിലേക്ക് രക്ഷപ്പെടുകയായിരുന്നു. അതിനുമുന്പാണ് ഭടന്റെ മൃതദേഹം വികൃതമാക്കിയത്.

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലുടനീളം പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഒരു ദിവസം പിന്നിട്ടാണ് അതിര്‍ത്തി രക്ഷാ സേനയ്ക്കു നേരെ ഭീകരാക്രമണമുണ്ടായിരിക്കുന്നത്.













