അതിര്‍ത്തിയില്‍ പാക് സൈന്യം ആളും അര്‍ത്ഥവും കൂട്ടുന്നു; ജാഗ്രതയോടെ ഇന്ത്യ


സംഘര്‍ഷ സാധ്യതകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ട് അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികരുടെ എണ്ണം കൂട്ടുന്നതായി റിപ്പോര്‍ട്ട്. ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നും 190 കിലോ മീറ്റര്‍ അകലെ പാകിസ്താന്‍ റേഞ്ചേഴ്സില്‍ സൈനികരുടെ എണ്ണം കൂട്ടുന്നതായിട്ടാണ് വിവരം. മാറ്റങ്ങള്‍ ബിഎസ്്‌എഫ് വിലയിരുത്തി വരികയാണ്.
ജമ്മു, രാജസ്ഥാന്‍, ഗുജറാത്ത്, അതിര്‍ത്തികളില്‍ സാധാരണ വിന്യസിപ്പിക്കുന്ന പ്രത്യേക പാരാമിലിറ്ററി വിഭഗത്തെയാണ് വിന്യസിപ്പിക്കുന്നത്. പാകിസ്താന്‍ ഈ മേഖലകളില്‍ വലിയ രീതിയില്‍ സൈന്യത്തെ വിന്യസിപ്പിച്ചതായും വന്‍ തോതില്‍ ആയുധങ്ങള്‍ എത്തിക്കുകയും ചെയ്തതായി ബിഎസ്‌എഫ് ഉന്നതരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
അതേ സമയം പാകിസ്താന്‍ സൈന്യം റേഞ്ചേഴ്സിന്‍റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ പാകിസ്താന്‍ സൈന്യം എന്താണ് ചെയ്യുന്നതെന്ന് കൃത്യമായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരമില്ല.
ചീഫ് ജനറല്‍ റഹീല്‍ ഷരീഫ് ഈ മാസം അവസാനത്തോടെ വിരമിക്കും വരെ വെടിനിര്‍ത്തല്‍ ലംഘനം പാകിസ്താന്‍ തുടരുമെന്നാണ് ഇന്ത്യ കരുതുന്നത്. തുടര്‍ന്ന് വരുന്ന സൈനികാധികാരി ബാക്കി കാര്യം തീരുമാനിക്കുകയെന്നും കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വ്യക്തമാക്കുന്നുണ്ട്. പാക് സൈന്യം തുടര്‍ച്ചയായി നടത്തുന്ന വെടിനിര്‍ത്തലും ഷെല്ലാക്രമണവും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ സാന്നിദ്ധത്തിലാണ് നടത്തുന്നതെന്ന വിവരവും ബിഎസ്്‌എഫിന് കിട്ടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സാംബാ സെക്ടറില്‍ എട്ട് നാട്ടുകാര്‍ വെടിവെയ്പ്പില്‍ മരിച്ചിരുന്നു.




Sharing is Caring