അതിഥി തൊഴിലാളികള്‍ക്ക് ആലുവയില്‍ നിന്ന് പ്രത്യേക ട്രെയിന്‍; ആദ്യ സര്‍വീസ് ഭുവനേശ്വറിലേക്ക്


ആലുവ : അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തില്‍ നിന്ന് ആദ്യ ട്രെയിന്‍ ഇന്ന് ആലുവയില്‍ നിന്ന് പുറപ്പെടും. ഭുവനേശ്വറിലേക്കാണ് ആദ്യ സര്‍വീസ്. ട്രെയിന്‍ ഇന്ന് വൈകിട്ട് 6ന് പുറപ്പെടും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതിനാല്‍ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല.


ഒരു ട്രെയിനില്‍ 1,200 പേരെ കൊണ്ടുപോകും. നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ജില്ലാ ഭരണകൂടം മുന്‍ഗണനാടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നവരെയാണ് കൊണ്ടു പോകുക. തൊഴിലാളികളുടെ താമസസ്ഥലത്തു നിന്ന് അധികൃതര്‍ തന്നെ ബസില്‍ ഇവരെ സ്റ്റേഷനിലെത്തിച്ച്‌ സാമൂഹിക അകലം പാലിച്ച്‌ വരി നിര്‍ത്തി ട്രെയിനുകളില്‍ പ്രവേശിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. സീറ്റുകളിലും അകലം പാലിച്ചു തന്നെ ആയിരിക്കും ഇരുത്തുക.


അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും പ്രത്യേക ട്രെയിന്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.



Sharing is Caring