കേന്ദ്ര പട്ടികയില്‍ കണ്ണൂരും കോട്ടയവും റെഡ്‌ സോണില്‍; എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍


കണ്ണൂരും കോട്ടയവും ഉള്പ്പടെ 130 ജില്ലകളെ റെഡ് സോണില് ഉള്പ്പെടുത്തി കേന്ദ്രം പട്ടിക പുറത്തിറക്കി. കേരളത്തില് കോട്ടയവും കണ്ണൂരും മാത്രമാണ് റെഡ്സോണിലുള്ളത്. എറണാകുളവും വയനാടും ഗ്രീന് സോണില് ഉള്പ്പെട്ടപ്പോള് കേരളത്തിലെ ബാക്കി ജില്ലകള് ഓറഞ്ച് സോണിലാണ്. ഓറഞ്ച് സോണില് 284 ജില്ലകളെയാണ് രാജ്യത്ത് ഉള്പ്പെടുത്തിയിട്ടുള്ളത്.


രാജ്യത്ത 319 ജില്ലകള് ഗ്രീന് സോണിലുണ്ട്. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളും റെഡ് സോണിലാണ്. രണ്ടാം ഘട്ട ലോക്ക്ഡൗണ് അവസാനിക്കാന് രണ്ട് ദിവസങ്ങള് ശേഷിക്കയൊണ് രാജ്യത്തെ കോറോണ വ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്ന പട്ടിക കേന്ദ്രം പ്രസിദ്ധീകരിച്ചത്.




Sharing is Caring