അഞ്ചു ലക്ഷം രൂപ കോഴ വാങ്ങിയ വനിതാ ജഡ്ജിയെ സിബിഐ ദല്‍ഹിയില്‍ അറസ്റ്റു ചെയ്തു. തീസ് ഹസാരി കോടതിയിലെ സിറ്റിംഗ് ജഡ്ജി രചന തിവാരി ലഖന്‍പാലാണ് പിടിയിലായത്. ഒരു കേസില്‍ 20 ലക്ഷം രൂപയ്ക്കാണ് അവര്‍ തീര്‍പ്പുണ്ടാക്കിയത്. ഇതിന്റെ മുന്‍കൂറായി അഞ്ചു ലക്ഷം വാങ്ങുമ്പോഴാണ് പിടിയിലായത്.
ഭര്‍ത്താവ് അഡ്വ. അലോക് ലഖന്പാല്, അഡ്വ. വികാസ് മെഹല്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. ഒരു കേസില്‍ രചന കോടതിയുടെ കമ്മീഷനായി നിയോഗിച്ചയാളാണ് വികാസ്. ഇയാളാണ് കോഴ വാങ്ങാന്‍ ഇടനില നിന്നത്. തന്റെ പരിഗണനയില്‍ വരുന്ന കേസുകളില്‍ കോഴ വാങ്ങി തീര്‍പ്പാക്കുന്നതായി ഇവര്‍ക്കെതിരെ നിരന്തരം ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.














