അഛന്റെ മര്‍ദ്ദനത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു


ഭക്ഷണത്തെ ചൊല്ലിയുള്ള സംഘര്‍ത്തിത്തിനിടെ അഛന്റെ മര്‍ദ്ദനമേറ്റ് രണ്ട് മക്കള്‍ കൊല്ലപ്പെട്ടു. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് അഞ്ചും രണ്ടും വയസു പ്രായമായ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത്. പ്രതിയായ മുകേഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. മദ്യ ലഹരിയില്‍ വീട്ടിലെത്തിയ മുകേഷ് രാത്രി ഭക്ഷണത്തെ ചൊല്ലി ഭാര്യയുമായി തര്‍ക്കത്തിലപ്പെടുകയായിരുന്നു. അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് പേടിച്ചിരുന്ന കുട്ടികളെ ഇഷ്ടികൊണ്ട് ഇടിക്കുകയായിരുന്നെന്ന് അയല്‍വാസി പറഞ്ഞു. മദ്യ ലഹരിയിലായാല്‍ ഇയാല്‍ സ്ഥിരം ആക്രമകാരിയാണെന്ന് പ്രതിയുടെ ഭാര്യ സരോജം പറഞ്ഞു.
മക്കളേയും കൂട്ടി തന്നോട് വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനമെന്നുംഅവര്‍ പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലകുറ്റം ചുമത്തിയിട്ടുണ്ട്.




Sharing is Caring