ഡിസിനിമാസ് അടച്ചുപൂട്ടിയതിനെതിരെ സഹോദരന്‍ കോടതിയില്‍

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലുള്ള ഡിസിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരന്‍ കോടതിയില്‍. സഹോദരന്‍ അനൂപ് ഹൈക്കോടതിയെ സമീപിച്ചു. നഗരസഭയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭാ നിര്‍ദേശത്തെത്തുടര്‍ന്ന് ഡി സിനിമാസ് അടച്ചുപൂട്ടിയത്. നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തിയറ്റര്‍ അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനമെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *