തോക്ക് തുടക്കുന്നതിനിടെ മകന് വെടിയേറ്റതില്‍ മനം നൊന്ത് അച്ഛന് സ്വയം വെടിവെച്ച് മരിച്ചു. അങ്കമാലി അയ്യമ്പുഴയിലെ കാവുള്ളവീട്ടില്‍ മാര്ട്ടിന്(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ മകന് മനുവിനെ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മാര്ട്ടിന് ഞായറാഴ്ച രാവിലെ തോക്ക് വൃത്തിയാക്കുന്നതിനിടെ മകന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഇതില്‍ മനം നൊന്ത ഇയാള്‍ കയ്യിലുണ്ടായിരുന്ന ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുഴല്‍ വായിലേക്ക് വെച്ചായിരുന്നു വെടിവെച്ചത്. എന്നാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മനുവിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ആസ്പത്രി അധികൃതര്‍ അറിയിച്ചത്.












