അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്; തിങ്കളാഴ്ച രാഹുലിനെ കാണും


സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അഖിലേഷ് തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് സൂചന. അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ അഖിലേഷ് മുലായം വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വെവ്വേറെ മല്‍സരിച്ചേക്കുമെന്നാണ് സൂചന.


അഖിലേഷ് മുലായം വിഭാഗങ്ങള്‍ പിളര്‍പ്പിന്റെ വക്കിലെത്തിയതോടെയാണു സഖ്യത്തിനായി കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടത്. അഖിലേഷിന്റെ പ്രവര്‍ത്തന മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദിക്ഷിത് രംഗത്തു വന്നത് ഇതിന്റെ സൂചനയായിരുന്നു.
സഖ്യമുണ്ടായാല്‍ അഖിലേഷായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഷീല ദിക്ഷിത് വ്യക്തമാക്കിയിരുന്നു.


അഖിലേഷ് യാദവ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.



Sharing is Caring