ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കച് സൗരാഷ്ട്ര മേഖലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട്. ബൈപാര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ബൈപാര്‍ജോയ് ജൂണ്‍ 15 രാവിലെ കരതോടും. കച്ച്, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍, രാജ്‌കോട്ട്, ജുനഗര്‍, മോര്‍ബി എന്നിവിടങ്ങളില്‍ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബൈപോര്‍ജോയ് നിലവില്‍ പോര്‍ബന്ധറില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ്. മണിക്കൂറില്‍ 170 കിലോമീറ്ററാണ് വേഗത.ബിപോര്‍ജോയിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി














