പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍


പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
മുര്‍ഷിദാബാദ് ഖാര്‍ഗ്രാമിലെ രതന്‍പൂര്‍ നല്‍ദിപ് ഗ്രാമത്തിലെ 42 കാരനായ ഫുല്‍ചന്ദ് ഷെയ്ഖ് എന്നയാളാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.


സംഭവത്തില്‍ കജല്‍ ഷെയ്ഖ്, ഫാഫിഖ് ഷെയ്ഖ് എന്നിവരാണഅ അറസ്റ്റിലായത്.ഒളിത്താവളത്തില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫുല്‍ചന്ദിനെ കൊലപ്പെടുത്തിയതില്‍ ഇരുവര്‍ക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.




Sharing is Caring