വിദ്യാർത്ഥികൾക്ക് നൽകിയ ഓണക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യധാന്യങ്ങൾ


കോഴിക്കോട് : വിദ്യാർത്ഥികൾക്കായി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യകിറ്റിൽ ഉപയോഗശൂന്യമായ ഭക്ഷ്യധാന്യങ്ങൾ. വടകര എം.ജെ ഹർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നൽകിയ ഓണക്കിറ്റിലാണ് കേടുവന്ന ഭക്ഷ്യധാന്യങ്ങൾ ലഭിച്ചത്. പുഴുവും, കീടങ്ങളും അരിച്ച നിലയിലായിരുന്നു ധാന്യങ്ങൾ.


കാലാവധി കഴിഞ്ഞ ഗോതമ്പു പൊടിയാണ് പലർക്കും ലഭിച്ചത്. പലർക്കും ലഭിച്ച ചെറുപയർ പൊടിഞ്ഞുതുടങ്ങിയതായാണ് ആക്ഷേപം. നനഞ്ഞ് കേടായ പഞ്ചസാര ലഭിച്ചന്നെും പരാതിയുണ്ട്.

online news portal

ഉപയോഗ ശൂന്യമായ ധാന്യങ്ങൾ ലഭിച്ചതോടെ നാട്ടുകാർ പരാതിയുമായി സ്‌കൂൾ അധികൃതരെ സമീപിച്ചു. സപ്ലൈകോ എത്തിച്ച കിറ്റുകൾ വിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സപ്ലൈകോയുടെ വില്യാപ്പിള്ളി സൂപ്പർമാർക്കറ്റിലെ മാനേജർ സ്‌കൂളുകളിലെത്തി കിറ്റുകൾ തിരിച്ചെടുത്തു. 614 കിറ്റുകളാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തത്.



Sharing is Caring