പൃഥ്വിരാജ് നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.
ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം. ചിത്രത്തില്‍ റോഷന് മാത്യു, മണികണ്ഠന് ആര് ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്, സാഗര്‍ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.