ലോകകപ്പ് ആഘോഷം;ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്


ലോകകപ്പ് ആഘോഷം കൊല്ലം കൊട്ടാരക്കരയിലും സംഘര്‍ഷം, മൂന്നുപേര്‍ക്ക് പരുക്ക്. കൊട്ടാരക്കര പൂവറ്റൂര്‍ മൈതാനത്തെ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെയാണ് ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അര്‍ജന്റീന ആദ്യ ഗോള്‍ നേടിയതോടെ പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവ് കൊടി വീശിയിരുന്നു.ഇതില്‍ പ്രകോപിതരായി എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം.


ഇതിനുപിന്നാലെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസെത്തി ലാത്തി വീശി. ഇതിനിടെ, എ.ഐ.വൈ.എഫ്. പ്രവര്‍ത്തകന്റെ കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.




Sharing is Caring