തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകൾക്കായി മിഡ് നൈറ്റ് ഈറ്റ് – ഔട്ട് സംഘടിപ്പിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം. സ്ത്രീകൾക്ക് സ്വതന്ത്രമായി അർദ്ധരാത്രിയിൽ പുറത്തിറങ്ങി ഭക്ഷണം ആസ്വദിക്കുവാനും, സുഹൃത്തുക്കളുമൊത്ത് വിനോദങ്ങളിലേർപ്പെടാനുമുള്ളൊരു അവസരമെന്ന നിലയിലാണ് ‘വണ്ടർ വുമൺ ഓഫ് ദി ക്യാപിറ്റൽ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒരുക്കിയത്.
ഏത് സമയത്തും തങ്ങളോടൊപ്പം ഭക്ഷണം ആസ്വദിക്കാൻ ക്ഷണിച്ചുകൊണ്ട് ഹോട്ടൽ മുന്നോട്ട് വയ്ക്കുന്ന പ്രസ്താവനയായിരുന്നു മിഡ് നൈറ്റ് ഈറ്റ് – ഔട്ട്. ഭക്ഷണപ്രേമികൾക്കായി സ്വാദിഷ്ടമായ വിഭവങ്ങളോടൊപ്പം ആകർഷകമായ ഗെയിമുകളും തയ്യാറായിരുന്നു. സ്ത്രീകൾക്ക് ഏത് സമയത്തും കടന്ന് വരാവുന്ന ഒരു സ്ത്രീ സൗഹൃദ ഇടമാണ് ഹയാത്ത് റീജൻസി തിരുവനന്തപുരമെന്ന് ഹോട്ടൽ വൃത്തങ്ങൾ വ്യക്തമാക്കി.













