സാംസങ്ങിന്റെ സോള്‍വ് ഫോര്‍ ടുമാറോ 2022-ലെ വിജയികളായസ്പുട്നിക് ബ്രെയിന്‍ പാരീസ് 2024 ഡിജിറ്റല്‍ ഒളിമ്പിക് കമ്മ്യൂണിറ്റിയുടെ ടുഗെതര്‍ ഫോര്‍ ടുമാറോ, എനേബ്ലിങ്ങ് പീപ്പിളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും


കൊച്ചി: ആഗോള തലത്തില്‍ ഒളിമ്പിക്സിന്റേയും പാരാലിമ്പ്ക്സിന്റേയും സ്മാര്‍ട്ട് ഫോണ്‍ പങ്കാളികളായ സാംസങ്ങ് ഇലക്ട്രോണിക്സ്
ജൂലൈ 31-ന് പാരീസില്‍ ആതിഥ്യം വഹിച്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഒരു ചടങ്ങില്‍ ”ടുഗെതര്‍ ഫോര്‍ ടുമാറോ എനേബ്ലിങ് പീപ്പിള്‍ ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിമുകളുടെ ആരാധകര്‍ക്കായി പുതിയ ഒരു ഡിജിറ്റല്‍ സമൂഹം ആരംഭിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സാംസങ്ങിന്റെ സോള്‍വ് ഫോര്‍ ടുമാറോ പ്രോഗ്രാമില്‍ മികവ് കാട്ടിയ 10 ടീമുകളെ ”ടുഗെതര്‍ ഫോര്‍ ടുമാറോ എനേബ്ലിങ് പീപ്പിള്‍ അംബാസഡര്‍മാരായി പ്രഖ്യാപിച്ചു.


ഐഒസി പ്രസിഡന്റ് തോമസ് ബാക്ക്, ഐഒസിയുടെ ടെലിവിഷന്‍ ആന്റ് മാര്‍ക്കറ്റിങ്ങ് സര്‍വീസസ് എംഡി ആയ ആന്‍-സോഫി വൊമാര്‍ഡ്, പാരാലിമ്പിക് കമ്മിറ്റി (ഐപിസി) പ്രസിഡന്റ് ആന്‍ഡ്രൂ പാഴ്സണ്‍സ്, സാംസങ്ങ് ഇലക്ട്രോണിക്സിന്റെ പ്രസിഡന്റും ഗ്ലോബല്‍ മാര്‍ക്കറ്റിങ്ങ് ഓഫീസ് തലവനുമായ വൈഎച്ച് ലീ, സാംസങ്ങ് ഇലക്ട്രോണിക്സ് യൂറോപ്പ് ഓഫീസ് പ്രസിഡന്റായ ഈ-ക്യൂങ് സങ്, ഫ്രാന്‍സിലെ മുന്‍ ഹാന്‍ഡ്ബോള്‍ സ്വര്‍ണ്ണമെഡല്‍ ജേതാവും പാരീസ് 2024-നു വേണ്ടിയുള്ള ഒളിമ്പിക് മ്യൂസിയം നേതൃത്വം നല്‍കിയ ഒളിമ്പ്യന്‍ ആര്‍ട്ടിസ്റ്റ്സ് പരിപാടിയിലെ ഏറെ പ്രശംസ പിടിച്ചു
പറ്റിയ വിഷ്വല്‍ ആര്‍ട്ടിസ്റ്റും പങ്കാളിയുമായ ലൂക്ക് അബാലോ എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.


ദക്ഷിണ കൊറിയയുടെ മുന്‍ വോളിബോള്‍ താരമായ യോണ്‍ കൗങ് കിം, ടീം ജിബി സ്‌കേറ്റ്‌ബോര്‍ഡറായ ആന്‍ഡി മെക്ഡൊണാള്‍ഡ്, ഓസ്ട്രേലിയന്‍ പാരാ-അത്‌ലീറ്റ് മാഡിസണ്‍ ഡി റൊസാരിയോ, യുകെയിലെ കണ്ടന്റ് ക്രിയേറ്ററും ദി റാപ്പിങ്ങ് സയന്‍സ് ടീച്ചറുമായ മാറ്റ് ഗ്രീന്‍ എന്നിവര്‍ ആഗോള അംബാസഡര്‍മാര്‍ എന്ന നിലയില്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

ലോകത്തുടനീളമുള്ള ഒളിമ്പിക്, പാരാലിമ്പിക് ആരാധര്‍ക്ക് ഒളിമ്പിക് പ്രസ്ഥാനവുമായി ഇടപഴകുവാനും അനുഭവങ്ങള്‍ നേടുവാനും വേണ്ടി സാംസങ്ങും ഐഒസിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് ടുഗെതര്‍ ഫോര്‍ ടുമാറോ എനേബ്ലിങ് പീപ്പിള്‍. യുവ തലമുറയില്‍ പ്രത്യേകിച്ച് ശ്രദ്ധയൂന്നുന്ന ഈ പരിപാടി, പരിഹരിക്കുക, മുന്നോട്ട് പോവുക, ഒളിമ്പിക് മൂല്യങ്ങളുടെ വികാരം മുറുകെ പിടിച്ച് സൃഷ്ടിക്കുക എന്നിങ്ങനെയുള്ള
കാര്യങ്ങളില്‍ യുവ പങ്കാളികളെ സഹായിക്കുക ലക്ഷ്യമിട്ട് രൂപം നല്‍കിയിരിക്കുന്ന, പുതിയ ഒരു സമൂഹമാണ് ഇത്.



Sharing is Caring