ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ഇ എം എസ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് സി പിഎം സമ്മതിക്കുമോ : വി ഡി സതീശന്‍


ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് 1987 ല്‍ ഇ എം എസ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് സി പിഎം ഇപ്പോള്‍ സമ്മതിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ വിഷയത്തില്‍ സി പിഎം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.ചില മുസ്‌ളീം വിഭാഗങ്ങളെ മാത്രം തെരെഞ്ഞ് പിടിച്ച് പ്രക്ഷോഭത്തിന് വിളിക്കുന്ന രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്.


ഏക സിവില്‍ കോഡ് നടപ്പാക്കണം എന്നായിരുന്നു 87 ല്‍ ഇഎംഎസ് നിലപാട്. അന്നത്തെ നിലപാട് തെറ്റെങ്കില്‍ അത് തുറന്ന് പറയാന്‍ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.ഏക വ്യക്തിനിയമം വേണ്ടാ അത് നടപ്പാക്കാന്‍ സമൂഹം പാകമായിട്ടില്ല എന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നത്്. എവിടെയെങ്കിലും തിരുത്തല്‍ വേണമെങ്കില്‍ അത് ഉയര്‍ന്ന് വരേണ്ടത്് അതാത് സമൂഹത്തില്‍ നിന്നുമാണ്.




Sharing is Caring