കണ്ണൂര്‍നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ വീണ്ടും പരക്കെ മോഷണം

കണ്ണൂര്‍നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ വീണ്ടും പരക്കെ മോഷണം. ബുധനാഴ്ച്ചപുലര്‍ച്ചെ ബല്ലാര്‍ഡ്‌റോഡിലാണ് പരക്കെ കവര്‍ച്ച നടന്നത്. ഇവിടെയുളള ഹോട്ടല്‍ ന്യൂആനന്ദ്, തൊട്ടടുത്തുളള ക്രോക്കറി ഗിഫ്റ്റ്‌മൊത്ത വില്‍പന സ്ഥാപനമായ മുസ്താന്‍ ഇന്റസ്ട്രീസ്, ദേവയാനി ജ്വല്ലറി എന്നീ സ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചാണ്കവര്‍ച്ച നടത്തിയത്. ഹോട്ടലിന്റെ അകത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍, മൂന്ന് സ്ഥാപനങ്ങളിലും വെച്ചിരുന്ന നേര്‍ച്ചപ്പെട്ടികള്‍ എന്നിവ മോഷ്ടാക്കള്‍ കൊണ്ടു പോയി.ഹോട്ടലിന്റെ ഷട്ടര്‍ പൂര്‍ണമായും തുറന്നുവെച്ച നിലയിലാണ്. മസ്താന്‍ ഇന്‍ഡസ്ട്രീസിന്റെ വാതിലിന്റെ ഇരുമ്പ് ഓടാമ്പല്‍ അഴിച്ചു കൊണ്ടു പോയിട്ടുണ്ട്. ജ്വല്ലറി ഷോപ്പിന്റെയും പൂട്ടുകള്‍ കാണാതായി.

ഹോട്ടല്‍ ഉടമ എ.സന്തോഷ്‌വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ്‌സ്ഥലത്തെത്തി കേസെടുത്തു അന്വേഷണമാരംഭിച്ചു. മൂന്നുദിവസം മുന്‍പാണ്കണ്ണൂര്‍കണ്ണോത്തും ചാലിലെ ഫ്‌ളാറ്റ്കുത്തി തുറന്ന്പതിനേഴു പവനും അന്‍പതിനായിരംരൂപയും കവര്‍ന്നത്. ഇതിനു ശേഷം കാനനൂര്‍ ഡ്രഗ്‌സെന്ന ഫോര്‍ട്ട്‌റോഡിലെ മരുന്ന്‌മൊത്തവിതരണസ്ഥാപനം കുത്തി തുറന്ന്ഒന്നേ കാല്‍ ലക്ഷംരൂപയും കവര്‍ന്നിരുന്നു. രാത്രികാല പട്രോളിങ്ശക്തമാക്കിയിട്ടും മോഷണം വ്യാപകമായത് പൊലിസിനെ ഞെട്ടിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *