കെ-സ്മാര്‍ട്ടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിലെ സഹകരണ വിഭാഗം മേധാവി ലെ ഡാനോയിസ് ലോറന്റ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷുമായി ചര്‍ച്ച നടത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെത്തി കെ-സ്മാര്‍ട്ട്, ഐ.എല്‍.ജി.എം.എസ്. പ്ലാറ്റ്ഫോമുകള്‍ മനസ്സിലാക്കിയ ശേഷമായിരുന്നു മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച.
കേരളം ഇന്ത്യയ്ക്ക് വഴികാണിക്കുന്നുവെന്നത് വെറുതെ പൊങ്ങച്ചം പറയുന്നതല്ലെന്ന് തെളിയിക്കുന്നതാണ് ഈ സ്വീകാര്യത.
കൂടുതല്‍ സംസ്ഥാനങ്ങള്‍ വരുംദിവസങ്ങളില്‍ കെ-സ്മാര്‍ട്ടുമായി ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ-സ്മാര്‍ട്ടിന് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ലഭിക്കുന്ന സ്വീകാര്യത കേരളത്തിനാകെ അഭിമാനവും അംഗീകാരവുമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.നാഷണല്‍ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ ഐകെഎമ്മിനെ പങ്കാളിയായി അംഗീകരിച്ചിട്ടുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് (എന്‍.ഐ.യു.എ.) അര്‍ബന്‍ ഗവേണന്‍സ് പ്ലാറ്റ്ഫോം (എന്‍.യു.ജി.പി.) സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനുള്ള നിര്‍വഹണ പങ്കാളിയായും ഐകെഎമ്മിനെ എംപാനല്‍ ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ ഇങ്ങനെ എംപാനല്‍ ചെയ്യപ്പെട്ട ഏക സര്‍ക്കാര്‍ ഏജന്‍സിയാണ് ഐകെഎം’, മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണത്തെ സംബന്ധിച്ച് തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.