തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോൾ; ഭയപ്പെടുത്തിയെന്ന് പരാതിക്കാരി


പ്രായപൂർത്തിയാകാത്ത ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി. കുറ്റാരോപിതനായ ബിജെപി എംപിയും, ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷനെതിരെയാണ് വെളിപ്പെടുത്തൽ. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന് ​ഗുസ്തി ഫെ‍ഡറേഷൻ ഓഫീസിൽ എത്തിച്ചപ്പോൾ ബ്രിജ് ഭൂഷൺ സമീപത്തുണ്ടായിരുന്നു എന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ.കുറ്റാരോപിതൻ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.


ഈ അവസ്ഥ തന്നെ ഏറെ ഭയപ്പെടുത്തിയെന്നും പരാതിക്കാരിയായ താരം പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് വെളിപ്പെടുത്തൽ.ഗുസ്തി ഫെഡറേഷന്റെ ഓഫീസും ബ്രിജ് ഭൂഷണിന്‍റെ വസതിയും ഒരെ വളപ്പിലാണ്. കുറ്റാരോപിതൻ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി പറഞ്ഞു. പൊലീസിനോട് ചോദിച്ചപ്പോൾ ആരുമില്ലെന്ന് പറഞ്ഞു.എന്നാൽ ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് അടക്കം സംസാരിച്ചത് താൻ കണ്ടുവെന്നും പരാതിക്കാരി പറഞ്ഞു.




Sharing is Caring