ഒരേ സമയം നൂറോളം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്‌ആപ്പ്


ഒരേ സമയം നൂറോളം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സ്‌ആപ്പ്. ഈ സവിശേഷത ഡെസ്ക്ടോപ്പ് പതിപ്പില്‍ ലഭ്യമായിത്തുടങ്ങി.ഹൈക്വാളിറ്റി ചിത്രങ്ങള്‍ പങ്കിടാനുള്ള ഓപ്ഷനാണ് വാട്ട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനുകള്‍ക്കായി സമാനമായ അപ്ഡേറ്റിനായി കമ്ബനി പ്രവര്‍ത്തിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ഐഒഎസിനായി വാട്ട്സ്‌ആപ്പ് ബീറ്റാ പതിപ്പ് 23.3.0.75 പുറത്തിറക്കുമെന്ന് ഫീച്ചര്‍ ട്രാക്കര്‍ വാബെറ്റ്‌ഇന്‍ഫോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍, ഒരു ചാറ്റില്‍ ഒരു സമയം 30 മീഡിയ ഫയലുകള്‍ വരെ പങ്കിടാന്‍ അപ്ലിക്കേഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ചില വാട്ട്സ്‌ആപ്പ് ബീറ്റാ ടെസ്റ്ററുകളില്‍ ഉയര്‍ന്ന എണ്ണം ഫയല്‍ പങ്കിടല്‍ സവിശേഷതകള്‍ ഇപ്പോള്‍ ലഭ്യമാണ്. മാത്രമല്ല, ഇത് ഉടന്‍ തന്നെ മറ്റ് ഉപയോക്താക്കള്‍ക്കും ലഭ്യമായേക്കാം.


പുതിയ അപ്ഡേറ്റ് അനുസരിച്ച്‌, ഉപയോക്താക്കള്‍ക്ക് അയയ്ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാന്‍ കഴിയും.നേരത്തെ, അപ്ലിക്കേഷന്‍ സ്റ്റാറ്റസില്‍ ഒരു പുതിയ അപ്ഡേറ്റ് കൊണ്ടുവന്നിരുന്നു. പുതിയ അപ്ഡേറ്റില്‍ വോയ്സ് സ്റ്റാറ്റസിലേക്കുള്ള സ്വകാര്യത ക്രമീകരണങ്ങള്‍, സ്റ്റാറ്റസുകള്‍ക്ക് മറുപടിയായി നല്‍കിയ ഇമോജി പ്രതികരണങ്ങള്‍, സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകള്‍ എന്നിവ ഉള്‍പ്പെടുന്നു. വരും ആഴ്ചകളില്‍ ഈ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്ബനി അറിയിച്ചു.

ഓരോ തവണ പോസ്റ്റുചെയ്യുമ്ബോഴും അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ആര്‍ക്ക് കാണാമെന്ന് തീരുമാനിക്കാന്‍ പുതിയ സ്വകാര്യതാ ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കും. 30 സെക്കന്‍ഡ് വരെയുള്ള വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാനുള്ള കഴിവും അപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇമോജി ഉപയോഗിച്ച്‌ സ്റ്റാറ്റസ് അപ്ഡേറ്റുകളോട് പ്രതികരിക്കാനും കഴിയും.



Sharing is Caring