വാലന്റൈന്‍സ് ഡേയില്‍ മനോഹരമായ അനിമേറ്റഡ് ഡൂഡിലുമായി ഗൂഗിള്‍


ലോകമെമ്ബാടുമുള്ള പ്രണയിതാക്കള്‍ ആഘോഷത്തോടെ കൊണ്ടാടുന്ന ഒരു ദിനമാണ് ഫെബ്രുവരി 14 ആയ ഇന്ന് എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.ഗൂഗിളും മനോഹരമായ ഡൂഡിലിലൂടെ പ്രണയദിനം ആഘോഷിക്കുകയാണ്. പ്രണയ വികാരത്തെ ഉണര്‍ത്തുന്ന രീതിയിലാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡിലിലും. ഇത്തവണ രണ്ട് മഴത്തുള്ളികള്‍ ചേര്‍ന്ന് ഹൃദയം രൂപപ്പെടുത്തുന്നതിന്റെ മനോഹര അനിമേഷനാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഇത് കാണുമ്ബോള്‍ രണ്ടുപേര്‍ കണ്ടുമുട്ടുന്നതും ശേഷം പ്രണയത്തിലായി ഒരുമിക്കുന്ന ഒരു ഫീല്‍ നമുക്ക് ലഭിക്കും.


അത്രയ്ക്കും നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ശരിക്കും റൊമാന്റിക് ആയിട്ടുണ്ട് അനിമേഷന്‍. ഭൂമിയിലെ ഏറ്റവും മനോഹരമായ വികാരം എന്തെന്ന് ചോദിച്ചാല്‍ അധികം ആലോചിക്കാതെ തന്നെ നമുക്ക് പറയാന്‍ കഴിയും ‘പ്രണയം’ എന്ന്. പരിധികളില്ലാതെ സ്നേഹം പരസ്‌പരം കൈമാറുന്ന ഒന്ന് തന്നെയാണ് പ്രണയം. ലോകമെമ്ബാടും വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന അസുലഭ നിമിഷത്തില്‍ ഗൂഗിള്‍ ഡൂഡിലും വൈറലാകുന്നുണ്ട്.




Sharing is Caring