ചാറ്റ് ട്രാന്‍സ്ഫര്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്

സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്ട്സാപ്പ് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചാറ്റ് ട്രാന്‍സ്ഫര്‍ എളുപ്പമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സാപ്പ് പരിചയപ്പെടുത്തുന്നത്.

ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് പുതിയതിലേക്ക് ചാറ്റുകള്‍ നീക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുകയാണ് ലക്ഷ്യം. വാട്ട്‌സ്‌ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ ഓപ്ഷന്‍ ലളിതമായ ചാറ്റ് ട്രാന്‍സ്ഫറിന് വേണ്ടി വാട്ട്സ്‌ആപ്പ് നിര്‍മ്മിക്കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ഡ്രൈവില്‍ ചാറ്റ് ബാക്കപ്പ് ചെയ്‌ത് അല്ലെങ്കില്‍ ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണുകളിലേക്ക് മൂവ് ടു ഐഒഎസ് ആപ്പ് വഴി ചാറ്റ് കൈമാറാനുള്ള സൗകര്യം വാട്ട്‌സ്‌ആപ്പ് നിലവിലുണ്ട്.

ലളിതമായ ചാറ്റ് ട്രാന്‍സ്ഫര്‍ ഫീച്ചര്‍ നിലവില്‍ അതിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്. കൃത്യമായ റോള്‍ഔട്ട് തീയതി സംബന്ധിച്ച വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.നിങ്ങളുടെ പഴയ ഉപകരണം നഷ്‌ടപ്പെടുകയോ നശിക്കുകയോ ചെയ്‌താല്‍, ക്ലൗഡ് ബാക്കപ്പ് ഉപയോഗിച്ച്‌ പുതിയ ഫോണില്‍ ചാറ്റ് ഹിസ്റ്ററി മാത്രമേ ആക്‌സസ് ചെയ്യാന്‍ കഴിയൂ. സെസെജ്, വോയ്‌സ് കോളുകള്‍, മീഡിയ, ലൊക്കേഷന്‍ പങ്കിടല്‍, കോളുകള്‍ എന്നിവ പോലെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റായി തുടരും.

നേരത്തെ വാട്ട്സാപ്പിന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി മുതല്‍ വാട്ട്സാപ്പ് മെസെജ് പോലെ സ്റ്റാറ്റസും റിപ്പോര്‍ട്ട് ചെയ്യാനാകും എന്നതായിരുന്നു പുതിയ ഫീച്ചര്‍. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ആപ്പ് ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ട്. മെസെജ് പോലെ തന്നെ സ്റ്റാറ്റസിലെ ഉള്ളടക്കത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ഇത് സഹായിക്കും.

ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്ട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചെന്നിരിക്കട്ടെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ ഇത് റിപ്പോര്‍ട്ട് ചെയ്യാനാകും. ഡെസ്‌ക്ടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ ആപ്പ് പരീക്ഷിച്ചുവരുന്നതായാണ് സൂചനകള്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *