സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം മൂന്ന് പ്രതികള്‍ കൂടി പിടിയില്‍


കൊല്ലം നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും സ്റ്റേഷന്‍ ജ്യാമം ലഭിച്ചു. അതേസമയം മര്‍ദ്ദനമേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് എതിരെ സി ഐ ടി യു ജില്ലാ സെക്രട്ടറി എസ് ജയമോഹന്‍ രംഗത്ത് വന്നു.സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് സി ഐ ടി യു ജില്ല സെക്രട്ടറി എസ് ജയമോഹന്‍ പറഞ്ഞു.


മര്‍ദ്ദനമേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് എതിരെ രംഗത്ത് വന്ന എസ് ജയമോഹന്‍ ചില രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അനിഷ്ട സംഭവങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും ആരോപിച്ചു. സി ഐ ടി യു തൊഴിലാളിയെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചുവെന്നും ഇത് ചോദിക്കാണ് മറ്റ് തൊഴിലാളികള്‍ സൂപ്പര്‍ മാര്‍ക്കില്‍ പോയതെന്നുമാണ് സി ഐ ടി യു ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.സംഭവം സംബന്ധിച്ച് നിലമേലില്‍ വിശദീകരണ യോഗം നടത്താനും സി ഐ ടി യു തീരുമാനം എടുത്തു.ഈ മാസം 11 സി ഐ ടി യു ചടയമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശദീകരണ യോഗം സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ഉദ്ഘാടനം ചെയ്യും. മര്‍ദ്ദനമേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.




Sharing is Caring