കൊയിലാണ്ടി ജി വി എച്ച് എസ് എസി ൽ ജല പരിശോധനാ ലാബ്

കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസിൽ നിർമിച്ച ജലപരിശോധനാ ലാബിൻ്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം. എൽ.എ നിർവ്വഹിക്കുന്നു.

കൊയിലാണ്ടി:ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിൻ്റെയും ഹരിതകേരള മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുജനങ്ങക്കായി ജല ഗുണനിലവാര പരിശോധനാ ലാബ് സ്ഥാപിച്ചു. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച ലാബിൻ്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിച്ചു.

നഗരസഭ ചെയർപേഴ്ൺ കെ.പി. സുധ അധ്യക്ഷത വഹിച്ചു.പി.പ്രകാശ് ( ഹരിത കേരള മിഷൻ കോഴിക്കോട് ജില്ല കോർഡിനേറ്റർ ),സി. പ്രജില (കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), നിജിലപറവക്കൊടി,കൊയിലാണ്ടി നഗരസഭ വാർഡ്‌ കൗൺസിലർമാരായ എ.ലളിത
പി. രത്നവല്ലി , വി.പി.ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്,പി. പ്രശാന്ത് (പി.ടി.എ പ്രസിഡണ്ട്), പി.വത്സല ( ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ),ബിജേഷ് ഉപ്പാ ലക്കൽ ( വി.എച്ച് .എസ്.സി പ്രിൻസിപ്പൽ ), പി.സി. ഗീത (ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ),സാജിദ് അഹമ്മദ് എന്നിവർ സംസാരിച്ചു.

,

കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസിൽ നിർമിച്ച ജലപരിശോധനാ ലാബിൻ്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം. എൽ.എ നിർവ്വഹിക്കുന്നു..

Spread the love

Leave a Reply

Your email address will not be published. Required fields are marked *