വാർഡ്തല ശുചിത്വ പ്രഖ്യാപനം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ജനുവരി 26 ന് നടക്കുന്ന ശുചിത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി ഇരുപതാം ഡിവിഷൻ ശുചിത്വ പ്രഖ്യാപനം നടത്തി.

മുത്താമ്പി എൻ എസ് ഗ്രന്ഥശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ അഡ്വ.കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഗ്രീൻവാർഡ് ലീഡർ രൂപ കരുവാരയ്ക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, രമേശൻ , മുരളീധരൻ ,വിശ്വനാഥൻ, ജയ കെ എം , സുധിന , ഗീത എന്നിവർ സംസാരിച്ചു. അയൽക്കൂട്ടതല ശുചിത്വ ഭവനം, വാർഡ്തല ശുചിത്വഭവനം ലഭിച്ചവർക്കുള്ള മൊമന്റോ വിതരണം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *