യുക്രൈനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം.

യുക്രൈനെതിരായ യുദ്ധത്തിൽ മരിച്ച റഷ്യൻ സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം. 34കാരനായ ഇവാൻ നെപററ്റോവിനാണ് പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പുരസ്കാരം സമ്മാനിച്ചത്. അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ 25 വർഷത്തെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെയാണ് നെപററ്റോവിനെ പോർമുഖത്തേക്കയക്കുന്നത്.

യുക്രൈനെതിരായ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ പതിനായിരക്കണക്കിന് കുറ്റവാളികളെയാണ് റഷ്യ യുദ്ധമുഖത്തേക്കയച്ചത്. ഇതിൽ പെട്ട ആളായിരുന്നു നെപററ്റോവ്. ഇതിനെതിരെ വ്യാപകമായ വിമർശനങ്ങളും ഉയർന്നു. ഇതിനിടെയാണ് സീരിയൽ കില്ലറിന് ധീരതയ്ക്കുള്ള പുരസ്കാരം നൽകി വീണ്ടും പുടിൻ വിമർശനങ്ങളെ വെല്ലുവിളിച്ചിരിക്കുന്നത്. ധീരതയ്ക്കുള്ള രണ്ട് പുരസ്കാരങ്ങൾ റഷ്യൻ സർക്കാർ ഇയാൾക്ക് സമ്മാനിച്ചു.

വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത ഒരു സംഘത്തിലെ കണ്ണിയായിരുന്നു ഇവാൻ നെപററ്റോവ്. പൊലീസ് യൂണിഫോം അണിഞ്ഞാണ് ഇവർ ആളുകളെ കൊലപ്പെടുത്തിയിരുന്നത്. സംഘത്തിൽ ഇയാൾ ഉൾപ്പെടെ 8 പേർ തടവിലായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *