റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്‌നര്‍ സേനാ മേധാവി റഷ്യ വിടുന്നു


റഷ്യന്‍ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്‌നര്‍ സേനാ മേധാവി യെവ്‌ജെനി പ്രിഗോഷിന്‍ റഷ്യ വിടുന്നു. അയല്‍രാജ്യമായ ബെലറൂസിലേക്കാണ് പ്രിഗോഷിന്‍ പോകുന്നത്. അതോടൊപ്പം പ്രിഗോഷിനെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റഷ്യ പിന്‍വലിക്കും. റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ സൈനിക നീക്കത്തിന് ബെലറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ നിര്‍ണായക ഇടപെടലിലൂടെയാണ് അയവ് വന്നത്.


‘യുദ്ധമുഖത്തെ ധീരരുടെ സാഹസികതകളെ ബഹുമാനിക്കുന്നു എന്നാണ് പ്രിഗോഷിനെതിരായ കേസുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്. ഉടമ്പടി പ്രകാരം വാഗ്‌നര്‍ സേനകള്‍ അവരുടെ താവളത്തിലേക്ക് മടങ്ങുമെന്നും പെസ്‌കോവ് അറിയിച്ചു.




Sharing is Caring