‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ജൂലൈ 28ന് തിയറ്ററുകളില്‍


മഴയെ തുടര്‍ന്ന് സിനിമയുടെ റിലീസ് മാറ്റിവെച്ചു. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിന്റെ റിലീസ് ആണ് നീട്ടിവെച്ചത്.
ചിത്രം ജൂലൈ 28ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കുടുംബ പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് ജൂലൈ അവസാനത്തേക്ക് മാറ്റിയത്. ജൂലൈ 14നായിരുന്നു നേരത്തെ റിലീസ് തീരുമാനിച്ചത്.


ബോളിവുഡ് താരം അനുപം ഖേര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനൻ, ബോബൻ സാമുവല്‍, ബെന്നി പി നായരമ്ബലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹൻ അതിഥി താരമായി അനുശ്രീ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറില്‍ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികള്‍ കേരളത്തിനകത്തും ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. അങ്കിത് മേനോൻ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. സ്വരുപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം.



Sharing is Caring