അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രം ഒഎംജി 2ന്റെ ടീസര്‍ പുറത്തിറങ്ങി


അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രം ഒഎംജി 2ന്റെ ടീസര്‍ പുറത്തിറങ്ങി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്കാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.ചിത്രം ഓഗസ്റ്റ് പതിനൊന്നിന് തീയേറ്ററില്‍ എത്തും.


അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവനാണ് അക്കിയുടെ കഥാപാത്രം. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങള്‍ നേടിയിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കോവിഡിന് ശേഷം അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും ഒരേയൊരെണ്ണം മാത്രമാണ് തിയറ്ററുകളില്‍ വിജയം കണ്ടത്.



Sharing is Caring