ലോക് ഡൗൺ കാലത്തെ സർഗാത്മകത വിജയികളെ പ്രഖ്യാപിച്ചു


പേരാമ്പ്ര: മേപ്പയൂർ വി എം ബാബു സ്മാരക ട്രസ്റ്റ് ആഭിമുഖ്യത്തിൽ നടത്തിയ ലോക് ഡൗൺ കാലത്തെ സർഗാത്മകത എന്ന പരിപാടിയിൽ കഥ, കവിത, ലേഖനം, പെയിൻറിംഗ് എന്നിവയിൽ സമ്മാനാർഹരായവരുടെ പേര് വിവരം പ്രഖ്യാപിച്ചു.


കഥാരചനയിൽ കെ കെ ജയേഷ് പനങ്ങാട് ഒന്നാം സ്ഥാനവും സതൃനാഥൻ ചെറുവണ്ണൂർ രണ്ടാം സ്ഥാനവും പ്രകാശ് വീരവഞ്ചേരി മൂന്നാം സ്ഥാനവും നേടി. കവിതാ രചനയിൽ ബിന്ദു കെ ആർ വിയ്യൂർ ,അശ്വതി ഡി. കല്പത്തൂർ, രജില സനൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.


ലേഖന രചനയിൽ ഗോപാലകൃഷ്ണൻ മാവൂർ ഒന്നാം സമ്മാനർഹനായി. എം കെ ബാലൻ കായണ്ണബസാറിനാണ് രണ്ടാം സ്ഥാനം. പെയിന്റിംഗിൽ ആഷിഷ് അമൻ, നൂയ സനൽ, ഋത്യിക എസ് എസ് എന്നിവർ സമ്മാനാർഹരായി.

പെൻസിൽ ഡ്രോയിംഗിൽ പാർവണ കീഴൂർ, ഋത്വിക എസ് എസ്, പ്രിയങ്ക കിണറമ്പത്ത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാർട്ടൂൺ രചനയിൽ അശ്വിൻ ബി സമ്മാനം നേടി.വിജയികളെ അനുമേദിക്കുന്നതിനായി പരിപാടികൾ പിന്നീട് സംഘടിപ്പിക്കാൻ തീരുമാനിച്ചു.



Sharing is Caring