വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍;ആദ്യത്തെ കപ്പല്‍ സെപ്തംബറോടെ എത്തിച്ചേരും


വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യത്തെ കപ്പല്‍ ചൈനയില്‍ നിന്നും സെപ്തംബറോടെയാണ് തുറമുഖത്ത് എത്തിച്ചേരുക.
നിലവില്‍, നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ 54 ലക്ഷം ടണ്‍ പാറ സംഭരിക്കുകയും, 49 ലക്ഷം ടണ്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ഇനി 26 ലക്ഷം ടണ്‍ പാറ കൂടി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിട്ടുണ്ട്.


അടുത്ത വര്‍ഷം മെയ് മാസത്തോടെയാണ് പദ്ധതിയുടെ ഒന്നാം ഘട്ട കമ്മീഷന്‍ നടത്തുക. തുടര്‍ന്ന് മെയ് മുതല്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നിലവില്‍, പവര്‍ സ്റ്റേഷന്‍, ഗേറ്റ് കോംപ്ലക്‌സ് തുടങ്ങിയവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വ്യവസായ സാധ്യതകളെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര ഷിപ്പിംഗ് സമ്മേളനം ഒക്ടോബര്‍ ആദ്യവാരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തുറമുഖ വകുപ്പിന്റെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുക.




Sharing is Caring