വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം :നിർമാണക്കമ്പനി സംഘടിപ്പിക്കുന്ന സെമിനാറും പാനൽ ചർച്ചയും ഇന്ന്

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ നിർമാണക്കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാറും പാനൽ ചർച്ചയും ഇന്ന്. സമരം കാരണം തുറമുഖ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ തലത്തിൽ സെമിനാർ നടത്തുന്നത്.

മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ ശശി തരൂരിനും ക്ഷണമുണ്ടായിരുന്നെങ്കലും സ്ഥലത്തില്ലാത്തതിനാൽ പങ്കെടുക്കില്ല.200 കോടി രൂപയുടെ നഷ്ടവും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകില്ലെന്ന ആശങ്കയും നിലനിൽക്കെയാണ്, ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാൻ സർക്കാർ തലത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. തുറമുഖ വകുപ്പും നിര്മാണക്കമ്പനി വിസിലുമാണ് സംഘാടകർ.

തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ രാവിലെ പത്തിന് മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്യും. സമരം അക്രമാസക്തമായതിന് പിന്നാലെ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനങ്ങൾക്കും സാധ്യതയുണ്ട്. തുറമുഖ നിർമാണത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള ശശി തരൂർ എംപിക്കും സെമിനാറിൽ ക്ഷണമുണ്ടെങ്കിലും ഡെൽഹിയിലായതിനാൽ പങ്കെടുക്കില്ല.

തുറമുഖമന്ത്രി അഹ്മദ് ദേവർകോവിലടക്കം സംസ്ഥാനത്തെ ആറ് മന്ത്രിമാർ പങ്കെടുന്ന സെമിനാർ വിഴിഞ്ഞം സമരത്തിനെതിരെയുള്ള സർക്കാരിന്റെ നിലപാട് പ്രഖ്യാപനമാകും. സെമിനാറിലും പാനൽ ചർച്ചയിലും വിദഗ്ധരെ ഉൾപ്പെടുത്തി സമരക്കാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്ഥാപിക്കാനാണ് വിസിന്റെയും ശ്രമം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *