ഷൂട്ടിംഗിനിടെ സാനിയ അയ്യപ്പന് സംഭവിച്ച അപകടത്തെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍


ഷൂട്ടിംഗിനിടെ സാനിയ അയ്യപ്പന് സംഭവിച്ച അപകടത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. സാനിയയും വിഷ്ണുവും ഒന്നിച്ചെത്തിയ സിനിമയായിരുന്നു കൃഷ്ണന്‍കുട്ടി പണി തുടങ്ങി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സീ കേരളം എന്ന ചാനലിലും സീ ഫൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലുമായാണ് ചിത്രം റിലീസ് ചെയ്തത്.


ഒരുപാട് സ്റ്റണ്ടും കാര്യങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു. സാനിയയാണ് ഏറെ കഷ്ടപ്പെട്ടത്. അവള്‍ കിണറ്റില്‍ ചാടുന്ന രംഗത്തിലൊന്നും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ല. താന്‍ അവളോട് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. ധൈര്യമുണ്ടെന്നും ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണ് ഡ്യൂപ്പില്ലാതെ കിണറ്റില്‍ ചാടിയത്.


അത് ഒറിജിനല്‍ കിണര്‍ ആയിരുന്നു. റീടേക്ക് എടുക്കേണ്ടി വന്നിരുന്നു. അങ്ങനെ കിണറ്റില്‍ ചാടുന്നതിനിടെ കൈ ഭിത്തിയില്‍ ഇടിച്ചു. കൈയ്ക്ക് നന്നായി പരിക്കേറ്റിരുന്നു. പിന്നീട് കരച്ചിലും നിലവിളിയുമായിരുന്നു. എല്ലാവരും കരുതി കൈ ഒടിഞ്ഞെന്ന്. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല.

പരിക്കുകള്‍ ഉണ്ടായിരുന്നു. പക്ഷെ അവള് തളര്‍ന്നൊന്നുമില്ല. വീണ്ടും ഉഷാറായി ഷൂട്ടിംഗിന് എത്തി. അത് അവളുടെ ധൈര്യത്തിന് വലിയ ഉദാഹരണമാണ് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നത്.

സൂരജ് ടോം സംവിധാനം ചെയ്ത ചിത്രമാണ് കൃഷ്ണന്‍കുട്ടി പണി തുടങ്ങി. ഉണ്ണിക്കണ്ണന്‍ എന്ന ഹോം നഴ്‌സിന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിച്ചത്.



Sharing is Caring