വിജയ് ചിത്രം ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് രാജ്യത്തിന് അകത്തും പുറത്തും ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ റെക്കോര്‍ഡ് പ്രീസെയില്‍ ആണ് ലിയോ നേടിയിരിക്കുന്നതെന്ന് ട്രാക്കര്‍ന്മാര്‍ പറയുന്നു. ഈ അവസരത്തില്‍ കേരളത്തില്‍ മികച്ച ഓപ്പണിംഗ് ലഭിച്ച അഞ്ച് സിനിമകളുടെ വിവരമാണ് പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റ് ആയ എ.ബി ജോര്‍ജ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഒന്നാമത് ഉള്ളത് യാഷ് നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 ആണ്.
7.30 കോടിയാണ് കേരളത്തില്‍ നിന്നും ചിത്രം ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്‍ ആണ്. 7.20 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്തും മോഹന്‍ലാല്‍ ചിത്രം തന്നെ. മരക്കാറാണ് അത്( 6.60കോടി). ബീസ്റ്റ് ( 6.60 കോടി), ലൂസിഫര്‍(6.30 കോടി), എന്നീ ചിത്രങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്. ലിയോയുടെ ആദ്യദിന പ്രീസെയില്‍ അഞ്ച് കോടി കഴിഞ്ഞു. കേരളത്തിലെ കണക്കാണിത്(ഫാന്‍സ് ഷോ പോയിട്ടുള്ളവ). റിലീസിന് ഇനി നാല് ദിവസം കൂടി ബാക്കിയുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ കേരള ഓപ്പണിങ്ങില്‍ പുതു ചരിത്രം കുറിക്കാന്‍ ലിയോ തയ്യാറായി കഴിഞ്ഞു എന്ന് കരുതേണ്ടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയുടെ പ്രീ സെയില്‍ കളക്ഷന്‍ ലിയോ ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.














