ഓയൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍. നിലവില്‍ വളരെ കുറവ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്ന് വ്യാജമാണെന്നും ഐ ജി പറഞ്ഞു. എത്രയും വേഗം കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഐജി സ്പര്‍ജന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കേസ് സംബന്ധിച്ച് എല്ലാ രീതികളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ചെറിയ വിവരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. നിരവധി സംഘങ്ങളായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാണ്. എത്രയും വേഗം കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരാളുടെ രേഖാചിത്രം മാത്രമേ ലഭിട്ടുള്ളൂ. വണ്ടി നമ്പര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഒന്ന് വ്യാജ നമ്പറാണ്. അടുത്ത നമ്പര്‍ ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. സ്വിഫ്റ്റ് കാര്‍ തന്നെയാണ് പ്രതികള്‍ ഉപയോഗിച്ചത് എന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്, ആദ്ദേഹം പറഞ്ഞു














